റിയാദ്: ഖത്തർ – സൗദി കര അതിർത്തിവഴിയുള്ള വാണിജ്യവ്യാപാരവും ചരക്കുനീക്കവും ആരംഭിച്ചു. സൗദിയിലെ സൽവ അതിർത്തി വഴി ചരക്കു വാഹനങ്ങൾ ഖത്തർ അബൂസംറ അതിർത്തി വരെയെത്തി. ലോറികളിലാണ് വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടു പോകുന്നത്. ചരക്കുകൾ ഇറക്കിയാൽ ലോറികൾ തിരികെ പോകണമെന്നാണ് നിബന്ധന. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വ്യാപാരം നടത്തുന്നത്. ഖത്തറും സൗദിയും തമ്മിലുള്ള ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചരക്കുനീക്കം ആരംഭിച്ചത്. അതിർത്തിയിൽ പ്രവേശിക്കാൻ ലോറി ഡ്രൈവർമാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.