മനാമ: തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തിയ കെ എസ് യൂ നേതാക്കളെയും, പ്രവർത്തകരെയും വളഞ്ഞു വച്ച് ആക്രമിച്ച പോലീസ് നടപടിയിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊഴിൽ രഹിതരായ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ തങ്ങൾക്ക് താല്പര്യം ഉള്ള ആളുകളെ പിൻവാതിലിലൂടെ നിയമിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എതിരെ കഴിഞ്ഞ അനേക ആഴ്ചകളായി സെക്രട്ടേറിയേറ്റിന് മുൻപിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സമര പരമ്പര നടന്നു വരികയാണ്. അവിടെയൊക്കെ മാന്യത പുലർത്തുന്ന പോലീസ് കെ എസ് യൂ സമർത്തിനെതിരെ നടത്തിയ ക്രൂരമർദ്ദനം തങ്ങളുടെ യജമാനന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമാണ്. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിക്കുകയും, അസഭ്യം പറയുകയും ചെയ്ത നടപടികളെ ന്യായീകരിക്കാൻ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങൾ അപലപനീയം ആണ്. കേരളത്തിലെ തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന ലക്ഷകണക്കിന് യുവാക്കളോട് സർക്കാർ കാട്ടുന്നത് മര്യാദകേടാണ്. അനേക വർഷം രാത്രിഎന്നോ പകൽ എന്നോ നോക്കാതെ കഷ്ടപ്പെട്ടു പഠിച്ചു പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിലവിൽ ആവശ്യത്തിന് വേക്കൻസി ഉണ്ടായിട്ട് നിയമിക്കാതിരിക്കുന്നത് ക്രൂരതയാണ്. ഈ സർക്കാരിനെതിരെ അടുത്ത തെരഞ്ഞെടുപ്പിൽ കേരള സമൂഹം ഒന്നിച്ചു വിധി എഴുതും.
പോലീസിനെ കയറൂരി വിടുന്ന മുഖ്യമന്ത്രി ജനാധിപത്യ സമരങ്ങളെ ചോരയിൽ മുക്കി നേരിടാനാണ് ഭാവം എങ്കിൽ കേരളത്തിലെ തൊഴിൽ രഹിതരായ ലക്ഷകണക്കിന് യുവാക്കൾ അടുത്ത ദിവസങ്ങളിൽ കേരളത്തിലെ തരുവുകളിൽ ഇറങ്ങും, അവരെ തടയുവാൻ ഉള്ള ശക്തി സർക്കാരിന് കാണില്ല എന്ന് ഓർക്കുന്നത് നല്ലതാണ്.
കേരളത്തിലെ യുവാക്കളോടും, വിദ്യാർത്ഥികളോടും സംസ്ഥാന സർക്കാർ കാട്ടുന്ന ക്രൂരമായ നടപടികളെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി പ്രതിഷേധിച്ചു.
പോലീസ് നടത്തിയ ക്രൂരമായ നടപടിയിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താ നം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സാംസ്ഥാനത്തു അക്രമ സമരങ്ങൾ നടത്തി പൊതു സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ട് പ്രവർത്തിച്ച ആളുകളാണ് ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നത് എന്ന് യാഥാർഥ്യം മറക്കരുത് എന്നും പ്രസ്‌താവനയിൽ അഭിപ്രായപ്പെട്ടു.