മനാമ: കവയിത്രിയും മലയാളം മിഷന് ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരിക്ക് ആദരവ് അര്‍പ്പിച്ച് മലയാളം മിഷൻ സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി’ അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപനമത്സരത്തിെൻറ ഫലം പ്രഖ്യാപിച്ചു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചാപ്റ്റർ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയാണ് മത്സരഫലം പ്രഖ്യാപിച്ചത്.
ആറു മുതൽ 10 വയസ്സ് വരെയുള്ളവരുടെ ജൂനിയർ വിഭാഗത്തിൽ എയ്ഡൻ ആഷ്ലി മഞ്ഞില (കണിക്കൊന്ന വിദ്യാർഥി, ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല) ഒന്നാം സ്ഥാനവും ജാഹ്നവി ജിയ (കണിക്കൊന്ന വിദ്യാർഥിനി, ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല) രണ്ടാം സ്ഥാനവും മാധവ് കൃഷ്ണ (കണിക്കൊന്ന വിദ്യാർഥി, വ്യാസ ഗോകുലം മലയാളം പാഠശാല, റിഫ) മൂന്നാം സ്ഥാനവും നേടി. 11 മുതൽ 16 വയസ്സ് വരെയുള്ളവരുടെ സീനിയർ വിഭാഗത്തിൽ ആദിശ്രീ സോണി (നീലക്കുറിഞ്ഞി വിദ്യാർഥിനി, ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല) ഒന്നാം സ്ഥാനവും ജൂണ ഉറുവച്ചേടുത്ത് (ആമ്പൽ വിദ്യാർഥിനി, ശ്രീ നാരായണ കൾചറൽ സൊസൈറ്റി മലയാളം പാഠശാല) രണ്ടാം സ്ഥാനവും റിതു കീർത്ത് (സൂര്യകാന്തി വിദ്യാർഥി, ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല) മൂന്നാം സ്ഥാനവും നേടി.
രണ്ട് ഘട്ടങ്ങളുള്ള മത്സരത്തിെൻറ ചാപ്റ്ററിനുള്ളിലെ പഠിതാക്കൾക്കിടയിൽ നടത്തിയ ഒന്നാം ഘട്ട മത്സര ഫലമാണ് പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ വിവിധ ചാപ്റ്ററുകളില്നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉള്‍പ്പെടുത്തിയുള്ള ഫൈനല്‍ മത്സരം മാർച്ച് ആറിന് ഓണ്‍ലൈനായി നടത്തും.ഫൈനല്‍ മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് വിജയികള്‍ക്ക് സാക്ഷ്യപത്രവും യഥാക്രമം 5000, 3000, 2000 രൂപ എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡും സമ്മാനിക്കും.
ഇതിനുപുറമെ, ഓരോ ചാപ്റ്ററില്‍നിന്നും െതരഞ്ഞെടുക്കുന്ന ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കും കാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. മേഖലാ തലത്തിലും ചാപ്റ്റർ തലത്തിലും വിജയികളായവർക്കുള്ള സമ്മാന വിതരണം പിന്നീട് നടത്തുമെന്ന് ചാപ്റ്റർ സെക്രട്ടി ബിജു എം. സതീഷ് അറിയിച്ചു.