മാതൃഭാഷാ ദിനം; കലാലയം സാംസ്കാരിക വേദി കലാശാല സംഘടിപ്പിച്ചു

മനാമ: ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ‘മാതൃഭാഷ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ കലാശാല സമാപിച്ചു . പ്രമുഖ കവിയും എഴുത്തുകാരനുമായ സത്യൻ മാടാക്കര വിഷയമവതിരിപ്പിച്ചു. പെറ്റമ്മയോളം പ്രാധാന്യം മാതൃഭാഷക്കുണ്ടെന്നും തെറ്റായ പ്രയോഗങ്ങൾ ഭാഷയുടെ തനിമ നഷ്ട്ടപെടുത്തുമെന്നും അദ്ധേഹം ഉണർത്തി . ഭാഷ നശിക്കുമ്പോൾ സംസ്കാരമാണ് നശിക്കുന്നതെന്നും, ലോകത്ത് നിന്നും പല ഭാഷകളും മാഞ്ഞു പോകുന്നത് ആശങ്കാജനകമാണെന്നും ‘കലാശാല’ വിലയിരുത്തി .വായനയും എഴുത്തും സജീവമാക്കി മാതൃഭാഷയുടെ സംശുദ്ധത കാത്ത് സൂക്ഷിക്കാനും വരും തലമുറക്ക് കൈമാറാനും പ്രവാസികളും ഉത്സാഹിക്കേണ്ടതുണ്ടെന്ന സന്ദേശം കൂടിയായിരുന്നു കലാശാല ചർച്ചാ വേദി കൈമാറിയത് .

ആർ എസ് സി നാഷനൽ ചെയർമാൻ അബ്ദുല്ല രണ്ടത്താണിയുടെ അദ്യക്ഷതയിൽ നടന്ന കലാശാലയിൽ കലാലയം കൺവീനർ റഷീദ് തെന്നല ആമുഖ ഭാഷണം നടത്തി .മുഹമ്മദ് കുലുക്കല്ലൂർ ,ഗഫൂർ കൈപ്പമംഗലം, ഷബീർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു . ഫൈസൽ കൊല്ലം ,അഷ്‌റഫ് മങ്കര ,ഫൈസൽ അലനല്ലൂർ ,ജഹ്ഫർ പട്ടാമ്പി ,ഹബീബ് ഹരിപ്പാട് ,ജഹ്ഫർ ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു .