ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിച്ചുയരുകയാണ്. ഇന്ന് പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിച്ചത്. കുത്തിച്ചുയരുന്ന ഇന്ധന വില ആവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് കൂടിയത്.
പല സ്ഥലങ്ങളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 87 രൂപ 6 പൈസയുമാണ്. കൊച്ചിയിൽ പെട്രോൾ വില 91 രൂപ 48 പൈസയും ഡീസൽ 86 രൂപ 11 പൈസയുമാണ്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.