മനാമ: ബഹ്റൈന്‍ കെഎംസിസി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനം ഇന്ന് (മാര്‍ച്ച് 1 – വെള്ളിയാഴ്ച) രാത്രി 7.30 ന് മനാമയിലെ അല്‍ റജാഹ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
‘ഓര്‍മ്മയിലെ അഹ്മദ് സാഹിബ്’ എന്ന പേരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രഭാഷകനുമായ കെഎം ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ഇതിനായി വ്യാഴാഴ്ച കാലത്ത് ബഹ്റൈനിലെത്തിയ കെഎം ഷാജി എം.എല്‍.എക്ക് കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം.ഷാജി എം.എല്‍.എ ബഹ്റൈനില്‍ നടത്തുന്ന പ്രഭാഷണം ശ്രവിക്കാന്‍ നിരവധിപേരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഷാജിക്കു പുറമെ കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കരീം ചേലേരിയും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി പ്രബന്ധമത്സരം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഇന്നത്തെ പരിപാടിയില്‍ വെച്ച് നടക്കും.
കെ.എം.സി.സി സംസ്ഥാന-ജില്ലാ-ഏരിയാ ഭാരവാഹികള്‍ക്കു പുറമെ ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 39234072 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.