പ്രവാസികളോടുള്ള ക്രൂരത; രാഹുൽഗാന്ധി ഉൾപ്പെടെ 19 എംപി മാർക്കും നിവേദനം നൽകുമെന്ന് ഒഐസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മറ്റി

0001-17438043586_20210225_153437_0000

മനാമ: നാട്ടിലേക്കു യാത്രചെയ്യുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ പുതിയ യാത്രാനിബന്ധനയിൽ മാറ്റം വരുത്താൻ വേണ്ടി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേരളത്തിലെ 19 യുഡിഫ് എംപിമാർക്കും നിവേദനം നൽകുമെന്ന് ഒഐസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മറ്റി അറിയിച്ചു..നാട്ടിൽ യഥേഷ്ടം യാതൊരു സാമൂഹിക അകലവും പാലിക്കാതെ പൊതു പരിപാടികളും രാഷ്ട്രീയ പാർട്ടികളുടെ ജാഥകളും ഉത്സാവങ്ങളും ഒക്കെ നടക്കുമ്പോഴാണ് നിലവിൽ കോവിഡ് മൂലം സാമ്പത്തികമായി തകർന്ന് പ്രവാസികൾ എങ്ങനെയെങ്കിലും നാട്ടിലേക്ക് വരുമ്പോൾ വലിയ സാമ്പത്തിക ചിലവുള്ള ടെസ്റ്റുകളും ക്വാറന്റീൻ നിബന്ധനകളും ഏർപ്പെടുത്തിയത്..ഇത് കേരളത്തിന്റെ നട്ടെല്ലാണെന്നു പറയുന്ന പ്രവാസികളോടുള്ള ക്രൂരതയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഒഐസിസി പാലക്കാട് ജില്ലാകമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് ജോജി ലാസർ,വൈസ് പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്,സെക്രട്ടറി ഷാജി ജോർജ് എന്നിവർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!