ആമസോണിയ-1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചു

amazoniz1

ബാംഗ്ലൂർ: ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി.-സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. ശനിയാഴ്ച രാവിലെ 8.54-നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമാണിത്.

637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ആമസോണ്‍ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങള്‍ വിലയിരുത്താനും സഹായിക്കും. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇന്‍ സ്പേസിന്റെ (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നാലും എന്‍.എസ്.ഐ.എലിന്റെ (ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്) 14-ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ-ഒന്നിനൊപ്പം വിക്ഷേപിച്ചത്.

ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1. ഇന്‍ സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്സ് ഇന്ത്യ നിര്‍മിച്ച ‘സതീഷ് ധവാന്‍ ഉപഗ്രഹ’ (എസ്.ഡി. സാറ്റ്)വും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!