തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള വാക്‌സിനേഷന്റെ രണ്ടാം ദിനത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ വാക്‌സിന്‍ സ്വീകരിച്ചേക്കും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രിക്കൊപ്പം ഭര്‍ത്താവ് കെ. ഭാസ്‌കരനും വാക്‌സിന്‍ സ്വീകരിക്കാനെത്തിയിരുന്നു.
