മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന രണ്ടാമത് ജൈവ കൃഷി മത്സരത്തിന്റെ വിജയികളെ അവരുടെ വീടുകളിലെത്തി മൊമെന്റോ നൽകി ആദരിച്ചു.
ജില്ലാ കമ്മിറ്റിയുടെ മിഷൻ 50 ന്റെ ഭാഗമായി ആരോഗ്യ പരിപാലനനത്തിന് പച്ചക്കറിയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ മത്സരത്തിൽ 30 പേര് പങ്കെടുത്തു.
വിജയികളായ ആബിദ സഗീർ, ഷീജ റഫീഖ് എന്നിവരെയാണ് ആദരിച്ചത്. ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ വിജയികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, വൈസ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി, ഫാം വില്ല കൺവീനർമാരായ ഇസ്ഹാഖ് വില്യാപ്പള്ളി, ജെപികെ തിക്കോടി, ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ പങ്കെടുത്തു.