ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്. കൊറോണ വൈറസിന്റെ യു.കെ. വകഭേദത്തിനെതിരേയും കോവാക്‌സിന്‍ ഫലപ്രദമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
2020 നവംബറില്‍ ആരംഭിച്ച കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ 18നും 98നും ഇടയില്‍ പ്രായമുള്ള 25,800 പേരും അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള 2433 പേരും മറ്റ് അസുഖങ്ങളുള്ള 4533 പേരും പങ്കെടുത്തിരുന്നു. ഇവരെ രണ്ടുസംഘങ്ങളായി തിരിച്ചതിനു ശേഷമായിരുന്നു പരീക്ഷണങ്ങള്‍. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഭാരത് ബയോടെക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.