നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

modi

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തും. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. ബിജെപി ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം. ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. അമിത്ഷാ പങ്കെടുക്കുന്ന കോർ കമ്മിറ്റി യോഗത്തിലാണ് സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക. വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനത്തിലും അമിത്ഷാ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!