മനാമ: ഇന്ത്യൻ വ്യോമസേന ആദ്യമായി പങ്കെടുക്കുന്ന ‘’എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് -6’ വ്യോമാഭ്യാസപ്രകടനത്തിൽ ബഹ്റൈനും പങ്കാളിയായി. യു.എ.ഇയിലെ അൽ ദാഫ്ര എയർബേസിൽ നടക്കുന്ന വ്യോമാഭ്യാസപ്രകടനത്തിൽ യു.എ.ഇ, സൗദി അറേബ്യ, യു.എസ്, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ, ബഹ്റൈൻ എന്നിവിടങ്ങളിലെ വ്യോമസേനകളാണ് പങ്കെടുക്കുന്നത്. മാർച്ച് മൂന്നിന് തുടങ്ങിയ അഭ്യാസപ്രകടനം 27 വരെ തുടരും.