വൈറസ് പടരാതിരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങൾ ലംഘിച്ച് സാമൂഹിക അകലം പലിക്കാതെ മുപ്പതിലധികം ഉപഭോക്താക്കളെ റെസ്റ്റോറന്റിലെ പ്രവേശിപ്പിക്കുകയും ചെയ്ത റെസ്റ്റോറന്റ് മാനേജർക്ക് എതിരെയുള്ള അന്വേഷണം പൂർത്തിയാക്കിയതായി ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ റെസ്റ്റോറന്റ് മാനേജർ ഇതേ കുറ്റത്തിന് രണ്ടുതവണ ശിക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ വിടാനും ക്രിമിനൽ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു.
