bahrainvartha-official-logo
Search
Close this search box.

ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ നേ​ടി​യ​ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും വി​ല​യി​രു​ത്തി മ​ന്ത്രി​സ​ഭായോഗം

prince

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ നേ​ടി​യ​ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും വി​ല​യി​രു​ത്തി. വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും ബ​ഹ്റൈ​ന്‍ വ​നി​താ സു​പ്രീം​കൗ​ണ്‍സി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ക്ക് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​വും പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​ന്‍ സാ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്ന കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി തൊ​ഴി​ലു​ട​മ​ക​ള്‍ ഒ​രു​ക്കു​ന്ന പാ​ര്‍പ്പി​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും നി​ര്‍ദി​ഷ്​​ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നെ​ന്ന് ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. സൗ​ദി​ക്കെ​തി​രെ ന​ട​ക്കു​ന്ന ഹൂ​തി​ക​ളു​ടെ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളെ മ​ന്ത്രി​സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. മ​ന്ത്രി​സ​ഭ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ ന​വീ​ക​ര​ണ​മു​ദ്ദേ​ശി​ച്ച് സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ വ​ള​ര്‍ച്ച കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന പൂത്തൻ പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്ര​ത്യേ​ക ബി​സി​ന​സ് മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ക്ക് ബ​ഹ്റൈ​ന്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കാ​നും കാ​ബി​ന​റ്റ് അ​നു​മ​തി ന​ൽ​കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!