മനാമ: മലയാളി മനസ്സ്,MM Team ,ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് IBD ബഹറൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ ഈ വർഷത്തെ ആദ്യത്തെ രക്തദാന ക്യാമ്പും, ബഹറൈനിൽ ആദ്യമായി പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചു. വനിതകൾ അടക്കം നൂറിൽ കൂടുതൽ പേർ പങ്കെടുത്തു.
കിംഗ് ഹമദ് ആശുപത്രിയിൽ മാർച്ച് 1 വെള്ളിയാഴ്ച 8 മണി മുതൽ നടന്ന ചടങ്ങിൽ സംഘടന രക്ഷാധികാരി ശ്രീ ബഷീർ അമ്പലായി, പ്രസിഡൻറ് സിജോ ജോസ്, സെക്രട്ടറി അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ജീന എബി, മീഡിയ കൺവീനർ സുഭാഷ് തോമസ്, ട്രഷറർ എബി മോൻ, പ്രോഗ്രാം കോർഡിനേറ്റർ ആനന്ദ്, അമൽദേവ്, മണികുട്ടൻ, സുരേഷ് പുത്തൻ വിളയിൽ മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി.