ബഹ്റൈനിൽ അപകടത്തിൽ മരണമടഞ്ഞ കരുണന്റെ കുടുംബത്തിന് കൊയിലാണ്ടി കൂട്ടം സഹായം കൈമാറി

മനാമ: ബഹ്‌റൈനിൽ പെയിന്റിങ് ജോലിക്കിടയിൽ അപകടം പറ്റി മരണമടഞ്ഞ കൊയിലാണ്ടി കാരയാട്  കരുണന്റെ കുടുംബത്തിന് കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ     ചാപ്റ്റർ സമാഹരിച്ച സാമ്പത്തിക സഹായം  പരേതന്റെ  വീട്ടിൽ വെച്ച് കൈമാറി. കൊയിലാണ്ടി കൂട്ടം ഗ്ലോബൽ  ചെയർമാൻ ശിഹാബുദ്ധീൻ എസ്‌.പി.എച്ച്‌, ഡൽഹി ചാപ്റ്റർ  ചെയർമാനും ഗ്ലോബൽ വൈസ് ചെയർമാനുമായ പവിത്രൻകൊയിലാണ്ടി, കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഷീദ് മൂടാടിയൻ, ജിദ്ദ ചാപ്റ്റർ ചെയർമാൻ സൈൻ കൊയിലാണ്ടി , ബഹ്റിൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി  തസ്നിം കീഴരിയൂർ,  പ്രോഗ്രാം സെക്രട്ടറി ആബിദ് കുട്ടി, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.