ഇന്ത്യ പാക് സംഘർഷങ്ങൾ കുറയ്‌ക്കാൻ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് നടത്തിയ ശ്രമങ്ങൾ ഒഐസി അബുദാബി സമ്മേളനത്തിൽ പ്രശംസിച്ചു

നിർണായക സമയത്ത് ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്ന രീതിയിൽ അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാൻ നടത്തിയ ശ്രമങ്ങളെ ഒഐസി അബുദാബി വിദേശകാര്യ മന്ത്രിതല സമ്മേളനം പ്രശംസിച്ചു. നേരത്തെ ഹിസ് ഹൈനെസ്സ് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ ഫോണിൽ വിളിച്ച് സമാധാന സന്ദേശം ഓർമിപ്പിച്ചിരുന്നു . അന്ന് തന്നെ ഇത് വലിയ വാർത്താപ്രാധാന്യം കൈവരിക്കുകയും ചെയ്തു . കൊറിയ സിങ്കപ്പൂർ സന്ദർശനത്തിനിടയിലാണ്‌ ഷെയ്ഖ് മുഹമ്മദ് വെവ്വേറെ ഇരു നേതാക്കളെയും വിളിച്ചു സംസാരിച്ചത് . അഭിനന്ദനെ വിട്ടുകൊടുക്കാൻ പാക് പ്രധാനമന്ത്രി എടുത്ത തീരുമാനത്തെയും സമ്മേളനം പ്രശംസിച്ചു .