മനാമ: ബഹ്‌റൈനിലെ വനിതാ കൂട്ടായ്മയായ ‘വിമൻ എക്രോസ്സ്’ വനിതാദിന പ്രവർത്തനങ്ങളുടെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു. “PHOENIX” എന്ന പേരിൽ നടത്തപ്പെടുന്ന മത്സരത്തിലേക്ക് പെൺകുട്ടികളിൽ നിന്നും സ്ത്രീകളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. പങ്കെടുക്കുന്നയാളുടെ നാല് മിനിറ്റിൽ കവിയാത്ത ഒരു സോളോ പ്രകടനത്തിന്റെ വീഡിയോ സംഘാടകർക്ക് അയയ്‌ക്കണം. അവർക്കിഷ്ടമുള്ള സംഗീതത്തിൽ തീം ചിത്രീകരിച്ച് (Without Vocals) സംഘാടകർക്ക് അയയ്‌ക്കാം. 13 മുതൽ 20 വയസ് വരെ പ്രായമുള്ളവർക്ക് കാറ്റഗറി എ, 21 വയസ്സിന് മുകളിലുള്ളവർക്ക് കാറ്റഗറി ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരം.
വിജയികളെ ജൂറി പാനൽ തിരഞ്ഞെടുക്കും, അവരുടെ തീരുമാനം അന്തിമമായിരിക്കും. തിരഞ്ഞെടുത്ത ഫൈനലിസ്റ്റുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യും, ഇത് ഫേസ്ബുക്കിൽ പ്രേക്ഷക വോട്ടെടുപ്പിനായി ഇടും. എൻട്രി സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 39062720 അല്ലെങ്കിൽ 38720434 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
