ഇന്ത്യാ പാക് യുദ്ധ സാധ്യതയിൽ അയവു വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ നിരീക്ഷിക്കുന്നു

international-medias-coverage-of-the-Indo-Pak-tensions-AI-

പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ സൈനികൻ അഭിനന്ദൻ വർധമനെ ഇന്ത്യയ്‌ക്ക്‌ വെള്ളിയാഴ്‌ച രാത്രി കൈമാറിയതോടെ ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷാവസ്ഥയ്‌ക്ക്‌ അയവു വന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ നിരീക്ഷിക്കുന്നു .അമേരിക്ക , ലണ്ടൻ , ഗൾഫ് , ആഫ്രിക്ക അടക്കമുള്ള പ്രമുഖ കേന്ദ്രങ്ങളിലെ ബഹു ഭാഷാ മാധ്യമങ്ങളാണ് ഇക്കാര്യം പ്രാധാന്യത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ശനിയാഴ്ചയും പതിവ് രീതിയിൽ അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടായെന്ന് മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ 2 ആഴ്ചയായി നില നിന്നിരുന്ന കടുത്ത സംഘർഷാവസ്ഥയിൽ വ്യക്തമായ അയവ് വന്നെന്ന് തന്നെയാണ് വിലയിരുത്തൽ .

പാകിസ്താനിലേക്കുള്ള പല വിമാനസർവീസുകളും പുനരാരംഭിച്ചിട്ടുണ്ട് . ചിലതു മാത്രമാണ് ഇനി വീണ്ടും ആരംഭിക്കാനുള്ളത് . പ്രത്യേകിച്ച് ലാഹോറിലേക്ക് മാത്രം . അതും നാളെയോടെ സാധാരണ നിലയിൽ ആകുമെന്നാണ് കണക്കു കൂട്ടൽ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!