അബുദാബിയിൽ ഒഐസി ഉച്ചകോടിയിൽ ക്ഷണിതാവായി പങ്കെടുക്കവെ , ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യയും യുഎഇ യും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ ആവേശകരമായി പ്രതിപാദിച്ചു . പ്രത്യേകിച്ച് കഴിഞ്ഞ നാലു വർഷമായി ഇന്ത്യയും യുഎഇ യും തമ്മിൽ പുലർത്തുന്ന അഗാധമായ ബന്ധത്തെ കുറിച്ച് സുഷമ സ്വരാജ് ഓർമിപ്പിച്ചു . ഇന്ത്യയുടെ ഏറ്റവും വലിയ ഓയിൽ സപ്ലയർ ആണ് യുഎ ഇ എന്നും അവർ സ്മരിച്ചു . ഇന്ത്യയിലേക്ക് വിദേശ ഇന്ത്യക്കാരുടെ റെമിറ്റൻസ് വരുന്നതിന്റെ കാര്യത്തിലും യുഎഇ യിലെ ഇന്ത്യൻ സമൂഹം മുന്നിലാണെന്നും സുഷമ സ്വരാജ് പറഞ്ഞു .
8 മില്യൺ ഇന്ത്യക്കാർ ഈ റീജിയണിൽ ഉള്ള കാര്യം വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു . അത് തികച്ചും ബലവത്തായ ബന്ധത്തിന്റെ ആണിക്കല്ലുകളാണെന്നും അവർ വിശേഷിപ്പിച്ചു .
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇത്തരമൊരു ഒഐസി സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്.