വിങ് കമാൻഡർ അഭിനന്ദ് വർത്തമാൻ ഇന്ത്യയുടെ മണ്ണിൽ കാലുകുത്തിയ നിമിഷം തന്നെ ഐ വൈ സി സി ദേശിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തുകയുണ്ടായി. ഐ വൈ സി സി ദേശിയ കമ്മറ്റി സംഘടിപ്പിച്ച യോഗത്തിൽ ദേശിയ പ്രസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു. വിങ് കമാൻഡർ അഭിനന്ദ് വർത്തമാന്റെ ധീരമായ പ്രവർത്തനത്തെ യോഗം അഭിനന്ദിച്ചു. ഓരോ ഭാരതീയനും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വിങ് കമാൻഡർ അഭിനന്ദ് വർത്തമാൻ എന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിന് സ്വാഗതം ഐ വൈ സി സി ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്തും ഐ വൈ സി സി ട്രഷറർ ഷബീർ മുക്കൻ നന്ദി അറിയിക്കുകയും ചെയ്തു.