bahrainvartha-official-logo
Search
Close this search box.

എം.എം.എ ഫൈ‌റ്റെഴ്സിന് ബഹ്‌റൈൻ പ്രതിഭ സ്വീകരണം നൽകി

WhatsApp Image 2021-03-12 at 4.34.48 PM

ഇന്ത്യൻ മിക്സഡ് മാർഷ്യൽ ആർട്സ് താരങ്ങളായ അബ്‌ദുൾ  മുനീറിനും, മുഹമ്മദ് ഫർദാനും സ്വീകരണം ഒരുക്കി ബഹ്‌റൈൻ പ്രതിഭ

ബഹ്റൈൻ രാജകുടുംബാംഗം ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ രക്ഷാധികാരിയായി സംഘടിപ്പിച്ച ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന  ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ ഏഷ്യൻ ഡോമിനേഷൻ വിഭാഗത്തിലെ 47 മത് ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അബ്ദുൽ മുനീറും, മുഹമ്മദ് ഫറാദും. ഇന്നലെ രാത്രി നടന്ന ഇന്ത്യ – പാകിസ്ഥാൻ  മത്സരത്തിൽ  ഓൾ ഇന്ത്യ മിക്സഡ് മാർഷൽ ആർട്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും , അന്താരാഷ്ട്ര ഫൈറ്ററുമായ മലയാളി താരം അബ്ദുൽ മുനീറിന്റെ ശിക്ഷണത്തിൽ മുംബൈ സ്വദേശിയായ മുഹമ്മദ്  ഫറാദ് പാക്കിസ്ഥാൻ മത്സരാർത്ഥിയെ പരാജയപ്പെടുത്തിയിരുന്നു.

വിവിധ ആയോധനകലകളുടെ സംയോജിത രൂപമാണ് മിക്സഡ് മാർഷൽ ആർട്സ് എന്നും അതിനാൽ തന്നെ അവയെല്ലാം സ്വായത്തമാക്കിയെങ്കിൽ മാത്രമേ ഈ രീതി പൂർണ്ണമായും പഠിച്ചെടുക്കാൻ സാധിക്കൂ എന്ന് അബ്ദുൾ മുനീർ  മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൾമുനീർ വർഷങ്ങളായി ഈ രംഗത്ത് സജീവമാണ്. മലയാളികളുടെ കൂട്ടായ്മ കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇടതുയുവജന പ്രസ്താവനമായ ഡിവൈഎഫ്ഐയിലെ തൻ്റെ  പ്രവർത്തന കാലം ഓർത്തെടുക്കുകയും  അത് പ്രതിഭ നേതാക്കളുമായി പങ്കുവെക്കുകയും ചെയ്തു.

പ്രതിഭ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ അബ്ദുൽ മുനീറിന് പ്രതിഭ സെക്രട്ടറി സഖാവ്  ലിവിൻ കുമാറും, പ്രസിഡണ്ട് സഖാവ് സതീഷും ചേർന്ന് മൊമെന്റോ കൈമാറി. മുഹമ്മദ് ഫറാദിനു ലോക കേരളസഭ മെമ്പറായ സുബൈർ കണ്ണൂരും, പ്രതിഭ കായിക വിഭാഗം സെക്രട്ടറി റാഫികല്ലിങ്കലും  ചേർന്ന് സമ്മാനിച്ചു.പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, ട്രഷറർ കെ.എം.മഹേഷ് എന്നിവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!