bahrainvartha-official-logo
Search
Close this search box.

വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്ഥയുമായി യൂട്യൂബ്

youtube

ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. ഈ വർഷം ജൂൺ മുതൽ പുതിയ നിയമം നിലവിൽ വരും. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റർമാർ മാത്രം നികുതി നൽകിയാൽ മതി. നികുതി സംബന്ധമായ വിവരങ്ങൾ എത്രയും വേഗം ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്ന് യൂട്യൂബ് ക്രിയേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 31നു മുൻപായി വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ ആകെ വരുമാനത്തിൻ്റെ 24 ശതമാനം തുക നികുതിയായി അടയ്ക്കേണ്ടി വരും. വിവിധ രാജ്യങ്ങളിലുള്ള ക്രിയേറ്റർമാർ വിവിധ തുകകളാവും നികുതിയായി അടക്കേണ്ടത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് 15 ശതമാനമാണ് നികുതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!