മനാമ: ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം മാതൃകയായി. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുമെന്ന് ചാരിറ്റി വിഭാഗം പ്രവർത്തകർ അറിയിച്ചു. അർഹരായവർ KPF BAHRAIN ചാരിറ്റിവിംഗുമായി ബന്ധപ്പെടണമെന്ന് ഫോറം പ്രവർത്തകർ അറിയിച്ചു.