മനാമ: 31 കാരിയായ ഏഷ്യൻ സ്ത്രീയെ പൂട്ടിയിട്ട് അനാശാസ്യത്തിന് പ്രേരിപ്പിച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു. 30-39 വയസ്സിനിടയിലുള്ള മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറലാണ് അറിയിച്ചത്. പ്രതികളുടെ രാജ്യത്തിൻറെ എംബസിയിൽ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിക്കുകയും സംശയിക്കുന്നവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
