മനാമ: മാർച്ച് 15 മുതൽ 17 വരെ രാജ്യത്ത് ഗവർണറേറ്റുകളിലുടനീളം നാഷണൽ ഗാർഡിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ “ഫോർട്ട് ഓഫ് നേഷൻ” എന്ന കമാൻഡ്സിന്റ് പരിശീലന പരിപാടി നടത്തുമെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബിഡിഎഫ്) പ്രഖ്യാപിച്ചു. ദേശീയ ഗാർഡും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിനും സഹകരണത്തിനും ശക്തമായ അടിത്തറ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിഡിഎഫിന്റെ പരിശീലന പരിപാടി.