മനാമ: നേപ്പാളിലെ ഒരു ഗ്രാമത്തിലേക്ക് ബഹ്‌റൈൻ നൂറുകണക്കിന് കൊവിഡ് -19 വാക്സിനുകൾ സൗഹൃദപരമായ നീക്കമെന്നോണം സംഭാവന ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റിൽ 2,000 ഡോസ് ആസ്ട്രസെനേക മരുന്നിൻ്റെ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലെ സമാഗാവ് ഗ്രാമത്തിലുള്ള 1000 പേർക്കെങ്കിലും ഈ വാക്സിൻ കൊണ്ട് പ്രയോജനം ലഭിയ്ക്കും.