മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മനാമയിൽ സോപ്പുകൾ, പുനരുപയോഗിക്കാവുന്ന ഫേസ് മാസ്ക്കുകൾ, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ വിതരണം ചെയ്തു. മാനസിക സംഘർഷം അനുഭവിക്കുമ്പോൾ ബന്ധപ്പെടാനുള്ള നമ്പറുകളടങ്ങിയ ഫ്ലയറുകളും നൽകി. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഫേസ് മാസ്ക് വിതരണ കോഓഡിനേറ്റർ സുരേഷ് ബാബു, വളൻറിയർമാരായ പവിത്രൻ നീലേശ്വരം, നൗഷാദ് എന്നിവരും പങ്കെടുത്തു.