വടകര മണ്ഡലത്തിൽ കെ കെ രമയെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി ‘നൗക ബഹ്‌റൈൻ’ കൺവെൻഷൻ

മനാമ: ബഹ്‌റൈനിലെ ഇടതുപക്ഷബദലായ ‘നൗക ബഹ്‌റൈൻ’ വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആഎംപിഐ സ്ഥാനാർത്ഥി സഖാവ് കെ കെ രമയുടെ തിരഞ്ഞെടുപ്പുവിജയം ഉറപ്പ് വരുത്താൻ വേണ്ടിയുള്ള കൺവെൻഷൻ നടത്തി.

സംസ്ഥാനം ഭരിക്കുന്ന എൽഡിഫ് സർക്കാർ കൊലപാതക രാഷ്ട്രീയത്തെയും, സ്വജനപക്ഷപാതത്തെയും, അഴിമതിയെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും. പിഞ്ചുകുട്ടികൾക്ക് പോലും ഈ ഭരണത്തിൽ രക്ഷയില്ലാതായി എന്നാണ് വാളയാറും, പാലത്തായിയും, പോലുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും. ഇത് ഈ തരത്തിൽ ഇരകൾ ആയി തീർന്നവരുടെ നീതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് ആണെന്നും യോഗം വിലയിരുത്തി.

സിപിഎം ക്രിമിനൽ സംഘം അമ്പത്തൊന്ന് വെട്ടുകൾ വെട്ടി കൊന്ന സഖാവ് ടി പി ചന്ദ്രശേഖരന്റെ പ്രിയ സഖാവ് കെ കെ രമയുടെ തിരഞ്ഞെടുപ്പു വിജയം ഉറപ്പുവരുത്താൻ വരുംദിവസങ്ങളിൽ പ്രവാസലോകത്തും നവമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈനിലെ ‘സെഗയ റെസ്റ്റ്ഓറൻറ്’ ഹാളിൽ വച്ച് നടന്ന കൺവെൻഷനിൽ മഹേഷ്‌ പുത്തോളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി അനീഷ് കെ. ടി. സ്വാഗതം പറഞ്ഞു. ബിനുകുമാർ, രജീഷ് ഒഞ്ചിയം, ബിജു അറക്കൽ, എന്നിവർ സംസാരിച്ചു.