മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെയും യൂത്ത് വിങ്ങിന്റെയും (BMBF & Youth Wing) ആഭിമുഖ്യത്തിൽ പതിനഞ്ചാമത് വാർഷിക കർമപദ്ധതികളുടെ ഭാഗമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി കൈകോർത്ത് സൗജന്യ മെഡിക്കൽ ക്യമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷിഫയിലെ പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ മാർച്ച് 8 വെള്ളിയാഴ്ച 7:30 AM മുതൽ 11:30 AM വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ പ്രവാസി മലയാളികൾ അവസരം പൂർണമായും വിനിയോഗിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.