മനാമ: കോവിഡ് -19 നെതിരായ മുൻകരുതൽ നടപടികൾ പൊതുജനങ്ങൾ പാലിക്കേണ്ടുന്നതിൻ്റെ പ്രാധാന്യം പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് ബ്രിഗേഡിയർ ഡോ.ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വിവരിച്ചു.
കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധത നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഡയറക്ടറേറ്റുകളുടെ തീവ്രശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവ് നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാതെയുള്ള 61,051 ലംഘനങ്ങൾ രേഖപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മൊത്തം 8,579 നടപടികൾ കൈക്കൊണ്ടു, മാർച്ച് 18 വരെ 7,023 ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. മൊത്തം 2,13,207 അണുനാശക പ്രവർത്തനങ്ങൾ നടത്തി, സ്വകാര്യമേഖലയിൽ നിന്ന് 1173 പേർക്കും പൊതുമേഖലയിൽ നിന്ന് 1051 പേർക്കും ശരിയായ അണുനാശക രീതികൾ സംബന്ധിച്ച് പരിശീലനം നൽകി.