മാതൃദിനത്തോടനുബന്ധിച്ച് മാർച്ച് 31 വരെ പ്രത്യേക ഗർഭകാല പാക്കേജുകളുമായി അൽ ഹിലാൽ ഹോസ്പിറ്റൽസ്

മനാമ: ലോക മാതൃദിനത്തോടനുബന്ധിച്ച് മാർച്ച് 31 വരെ പ്രത്യേക ഗർഭകാലപാക്കേജുകളൊരുക്കി അൽ ഹിലാൽ ഹോസ്പിറ്റൽസ്. ഗൈനക്കോളജി കൺസൽട്ടേഷൻ, അൾട്രാസൗണ്ട് സ്കാൻ, ബ്ലഡ് ഷുഗർ, ഹീമോഗ്ലോബിൻ എന്നിവ അടങ്ങുന്ന പാക്കേജ് വെറും 9 ദിനാറിനാണ് ഈ മാസം ഉടനീളം നൽകി വരുന്നത്.

കൂടാതെ 9 മാസത്തേക്കുള്ള ഗർഭകാല പരിചരണങ്ങൾ 100 ദിനാറിന് ലഭ്യമാകും. ഒപ്പം സിസേറിയൻ അടക്കമുള്ള പ്രസവ ശുശ്രൂഷകൾക്ക് 20% ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. മാർച്ച് 31 വരെ ബഹ്റൈനിലെ എല്ലാ അൽ ഹിലാൽ ബ്രാഞ്ചുകളിലും പ്രത്യേക പാക്കേജുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 80408080 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.