മനാമ: കോഴിക്കോട് ജില്ലയിലെ, വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്‌റൈനിൽ അന്തരിച്ചു. വടകര നാരായണ നഗരം വയലിൽ കുമാരൻറെ മകൻ മനോജ് കുമാർ ആണ് മരിച്ചത്.52 വയസായിരുന്നു. ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന മനോജ് 19 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്. നെഞ്ചുവേദനയെത്തുടർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ലീല, ഭാര്യ: ഷീജ, മകൾ: യാഷിക
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.