ഹൃദയാഘാതം; വടകര സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

മനാമ: കോഴിക്കോട് ജില്ലയിലെ, വടകര​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ അന്തരിച്ചു. വടകര നാരായണ നഗരം വയലിൽ കുമാര​ൻറെ മകൻ മനോജ് കുമാർ ആണ്​ മരിച്ചത്​.52 വയസായിരുന്നു. ടെക്​നീഷ്യനായി ജോലി ചെയ്യുകയായിരുന്ന മനോജ് 19 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്. നെഞ്ചുവേദനയെത്തുടർന്ന്​ ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്:​ ലീല, ഭാര്യ: ഷീജ, മകൾ: യാഷിക

നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.