ബഹ്‌റൈൻ കേരളീയ സമാജം ഓൺലൈൻ മെംബേർസ് നൈറ്റ്‌ ശ്രദ്ധേയമായി

bks

മനാമ: കോവിഡ് മഹാമാരി അംഗങ്ങളെ പരസ്പരം അകലത്തിൽ നിർത്തിയിരിക്കുന്ന ഈ കാലഘട്ടത്തിലും, സമാജം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഒത്തുചേരാനുള്ള അവസരമൊരുക്കി ബഹ്റൈൻ കേരളീയ സമാജം.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങളും കുടുംബാംഗങ്ങളും 19 മാർച്ച് 2021നു ഓൺലൈനിൽ ഒത്തുകൂടുകയും കല്ലറ ഗോപനും നാരായണിയും നയിച്ച ഗാനമേളയും, രാജ് കലേഷുംചിത്രയും നയിച്ച ചെറു മത്സരങ്ങളിലും പങ്കെടുത്തതോടൊപ്പം, സമാജം വളണ്ടിയർമാർ വീട്ടിൽ എത്തിച്ചു നൽകിയ അത്താഴവും ആസ്വദിച്ചു.

6.30നു തുടങ്ങി 8.30നു അവസാനിപ്പിക്കേണ്ടിയിരുന്ന ഓൺലൈൻ കുടുംബസംഗമം, അംഗങ്ങളുടെ താൽപര്യവും സാന്നിധ്യവും കാരണം രാത്രി ഏറെ വൈകുവോളം തുടർന്നു. സമാജം IT ടീമും വോളന്റീർമാരും ചേർന്ന വളരെ വലിയ ആൾക്കാരുടെ കൂട്ടായ്മയാണ് ഇത്തരമൊരു മെഗാ പ്രോഗ്രാം വളരെ വിജയകരമായി നടപ്പാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് .

ദീർഘനാളത്തെ മുന്നൊരുക്കങ്ങളോടുകൂടി ഒരുക്കിയ ഓൺലൈൻ മെമ്പേഴ്സ് നൈറ്റ് വിജയിക്കുന്ന മുറയ്ക്ക്, അംഗങ്ങൾക്കായി വരും നാളുകളിലും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സൂചിപ്പിച്ചു.

ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് നന്ദിപ്രകടനവും നടത്തി, മെമ്പർഷിപ് സെക്രട്ടറി ശരത് നായർ പരിപാടി കോർഡിനേറ്റ് ചെയ്തു . സാഫ്ര മുതൽ ഗലാലി വരെയുള്ള 900ത്തോളം അംഗങ്ങൾക്ക് സമാജം വോളന്റീർമാർ അത്താഴം വീട്ടിൽ എത്തിച്ചു നൽകി .

ദീർഘാനാളത്തെ ബഹ്‌റൈൻ വാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന സമാജം അംഗവും ഇന്ത്യൻ സ്കൂൾ അധ്യാപകനുമായ എസ് ആർ രാമചന്ദ്രൻ പിള്ളയ്ക്കു യാത്രയയപ്പും മറ്റൊരു മെമ്പർ നാരായണന്റെ മകൾ അഞ്ജലിക്ക് വിവാഹത്തിനുള്ള ഉപഹാരദാനവും ചടങ്ങിൽ വെച്ചു നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!