നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും, പത്രിക പിൻവലിക്കാൻ ഇന്ന് കൂടി അവസരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഡമ്മി സ്ഥാനാർത്ഥികൾ പിന്മാറും. വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. സ്ഥാനാർത്ഥികളുടെ ചിഹ്നം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ നാളെ മുതൽ തുടങ്ങും.

140 മണ്ഡലങ്ങളിലേക്ക് ആയിരത്തി അറുപത്തൊന്ന് സാധുവായ പത്രികകളാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആയിരത്തി ഇരുന്നൂറ്റി മൂന്നു സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കുറയും. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തെര‌ഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. പാർട്ടിയുടെ 10 സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ലഭിക്കാനാണ് സാധ്യത. ഇന്ന് ഉച്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.