bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ 46,951 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്

Maharashtra, Apr 07 (ANI): BMC doctors taking samples of police who have a cold and cough for testing of Covid19 at Police Officers Quarters in Borivali on Tuesday. (ANI Photo)

ന്യൂഡൽഹി: ഇന്ത്യയിൽ 46,951 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ നവംബര്‍ ഏഴിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ രോഗമുക്തി നേടി. 212 പേര്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 4,50,65,998 പേര്‍ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 1,16,46,081 പേര്‍ക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേര്‍ രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്. 1,59,967 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് 21 വരെ 23,44,45,774 സാമ്പിളുകള്‍ പരിശോധിച്ചതായും ഞായറാഴ്ച മാത്രം 8,80,655 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!