എൽ.ഡി.എഫ് ബഹ്‌റൈൻ ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ” ഒന്നാണ് കേരളം ഒന്നാമതാണ് കേരളം” ൻറെ നേതൃത്വത്തിൽ ബഹ്‌റൈൻ പ്രവാസി ഇടതുപക്ഷ പ്രവർത്തകരുടെ ജില്ലാ തല കൺവൻഷൻ നടന്നു. ഓൺലൈൻ ആയി നടന്ന കൺവൻഷൻ സി പി ഐ എം ആലപ്പുഴ ജില്ലാ സെക്രെട്ടറിയേറ്റു അംഗവും, കേരള ബാങ്ക് ഡയറക്ടറും, കർഷകത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ സെക്രെട്ടറിയുമായ എം സത്യപാലൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസികൾ ഉൾപ്പടെയുള്ള ജനവിഭാഗങ്ങൾക്ക് ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർന്നും അധികാരത്തിൽ വരിക എന്നത് പ്രവാസികൾ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും ആഗ്രഹിക്കുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.

ഒൻപതിൽ എട്ടും സീറ്റുകൾ കഴിഞ്ഞ തവണ എൽ ഡി എഫ് ആലപ്പുഴയിൽ നേടിയിരുന്നു. ഇക്കുറി ഹരിപ്പാട് ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൽ ഡി എഫ് വിജയം സുനിശ്ചിതം ആണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തു ഹരിപ്പാടും എൽ ഡി എഫ് വമ്പിച്ച മുന്നേറ്റം കാഴ്ചവെച്ചതായി സത്യപാലൻ അദ്ദേഹം പറഞ്ഞു. ഡി സലിം അധ്യക്ഷം വഹിച്ച കൺവൻഷനിൽ അനിൽ ചെങ്ങന്നൂർ സ്വാഗതവും , രാജേഷ് ചേരാവള്ളി നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ സെക്രെട്ടറി ലിവിൻ കുമാർ, പ്രസിഡന്റ് കെ എം സതീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചെങ്ങന്നൂർ സ്ഥാനാർഥി സജി ചെറിയാൻ ഓൺലൈൻ വഴി അഭിവാദ്യം ചെയ്തു. ഈ ആഴ്ചയോടെ അതാതു സ്ഥാനാർത്ഥികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് നിയോജക മണ്ഡലം അടിസ്ഥനത്തിൽ ഉള്ള കൺവൻഷനുകൾ പൂർത്തീകരിക്കും എന്നും ജില്ലാ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.