bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി, ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​ക്ക് ആ​ശ്വാ​സം

0001-18709217108_20210323_092950_0000

മനാമ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ മ​ല​യാ​ളി വ്യ​വ​സാ​യി​ക്ക് ആ​ശ്വാ​സം. ബി​സി​ന​സി​ലു​ണ്ടാ​യ ത​ക​ര്‍ച്ച​യെ തു​ട​ര്‍ന്ന് വ​ലി​യ ക​ട​ബാ​ധ്യ​ത​യി​ലും കേ​സു​ക​ളു​മാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ട്ട മ​ല​യാ​ളി യു​വാ​വി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി പാ​റ​ക്ക​ട്ട​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് കു​ടി​ശ്ശി​ക​യി​ന​ത്തി​ല്‍ വ​ലി​യ ഇ​ള​വാ​ണ് ല​ഭി​ച്ച​ത്.

സ്വ​ദേ​ശി പൗ​ര​നാ​ണ് വാ​ട​ക​യി​ന​ത്തി​ല്‍ 12,000 ദീ​നാ​ര്‍ ല​ഭി​ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ച് മ​ല​യാ​ളി വ്യ​വ​സാ​യി​ക്കെ​തി​രെ കേ​സ് ന​ല്‍കി​യ​ത്. തു​ട​ര്‍ന്ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ യാ​ത്ര​വി​ല​ക്കും ഏ​ര്‍പ്പെ​ടു​ത്തി. ഈ ​ദു​രി​തം മ​ന​സ്സി​ലാ​ക്കി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ പാ​ല​ക്കാ​ട് ജി​ല്ല ട്ര​ഷ​റ​ര്‍ നി​സാ​മു​ദ്ദീ​ന്‍ മ​രാ​യ​മം​ഗ​ല​മാ​ണ് വി​ഷ​യം ഷാ​ഫി പാ​റ​ക്ക​ട്ട​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​ത്.

അ​ദ്ദേ​ഹം സ്വ​ദേ​ശി പൗ​ര​നു​മാ​യി സം​സാ​രി​ക്കു​ക​യും യു​വാ​വി​െൻറ നി​സ്സ​ഹാ​യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്, വാ​ട​ക കു​ടി​ശ്ശി​ക​യാ​യ 12,000 ദീ​നാ​റി​ൽ 5000 ദീ​നാ​ര്‍ ന​ല്‍കി​യാ​ല്‍ മ​തി​യെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള കേ​സ് പി​ന്‍വ​ലി​ക്കാ​ന്‍ സ്വ​ദേ​ശി പൗ​ര​ന്‍ ത​യാ​റാ​വു​ക​യും ചെ​യ്​​ത​തോ​ടെ ജീ​വി​തം​ത​ന്നെ തി​രി​കെ ല​ഭി​ച്ച ആ​ശ്വാ​സ​ത്തി​ലാ​ണ് മ​ല​യാ​ളി യു​വാ​വ്. നേ​ര​ത്തേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ഥാ​പ​നം ത​ട​ഞ്ഞു​െ​വ​ച്ച ഇ​ദ്ദേ​ഹ​ത്തി​െൻറ 4000 ദീ​നാ​ര്‍ തു​ക ഷാ​ഫി പാ​റ​ക്ക​ട്ട​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് തി​രി​കെ ല​ഭി​ച്ചി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!