ബഹ്​റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ എം.കെ നിര്യാതനായി

basheer

മനാമ: ബഹ്​റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ എം.കെ (64) നാട്ടിൽ നിര്യാതനായി. വടകര കണ്ണൂക്കര സ്വദേശിയായ കെ.പി മൊയ്​തുവിന്റേയും അലീമയുടെയും മകനായ ബഷീർ 40 വർഷം മുമ്പാണ്​​ ബഹ്​റൈനിൽ പ്രവാസ ജീവിതം ആരംഭിച്ചത്. യൂണിഫോം സിറ്റി, ​ബ്ലസർ സിറ്റി, അബു ഫറാസ്​ എന്നീ സ്​ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. കാൻസർ കെയർ ഗ്രൂപ്പ്​ സ്​ഥാപക അംഗവും നിലവിൽ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗവും കൂടിയാണ് ബഷീർ. കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്​ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ: റഹ്​മത്ത്​ ബഷീർ, മക്കൾ: ഫറാസ്​ ബഷീർ, ഡോ. റൈസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ, അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!