മനാമ: അടിസ്ഥാന ജനവിഭാഗങ്ങൾക്കും വികസനത്തിന്റെ ഇരകളാക്ക പ്പെട്ടവർക്കും വേണ്ടി പ്രമുഖ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ദയാബായ് നടത്തുന്ന ജനപക്ഷ ഇടപെടലുകൾക്ക് സോഷ്യൽ വെൽഫയർ അസോസിയേഷൻ പിന്തുണ അറിയിച്ചു. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ദയാബായിയെ സന്ദർശിച്ച സോഷ്യൽ വെൽഫയർ അസോസിയേഷൻ ഭാരവാഹികളോട് കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതരോട് സർക്കാർ കാണിക്കുന്ന അവഗണനയെക്കുറിച്ചും ഇരകളുടെ എണ്ണം കുറച്ചു കാണിച്ചു നഷ്ട പരിഹാരം തടയുന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു.ജനറൽ സിക്രട്ടരി ബദറുദ്ദീൻ പൂവാർ എക്സിക്യൂട്ടീവ് അംഗങ്ങളായ സിറാജ്, റഷീദ സുബൈർ, കെ.കെ.മുനീർ, ഫസൽ പൊന്നാനി എന്നിവരാണ് ദയാബായിയെ സന്ദർശിച്ചത്.