അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

ദമ്മാം: അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മണ്ണാർക്കാട് മുതുവട്ടറ മൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജുനൈദ് (28) ആണ് മരിച്ചത്. അൽബാഹയയിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെ ഇദ്ദേഹം ഓടിച്ച വാൻ ട്രൈയിലറിന് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്  മഖുവ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്  കൊണ്ട് പോകുന്നതിനായി നടപടി ക്രമങ്ങൾ പൂർത്തിയാക്കി  വരുന്നു.