‘ഷോപ്​ ബിഗ്​, വിൻ ബിഗ്’: ഉപഭോക്താക്കൾക്കായി 1,75,000 ദിനാറിൻറെ സമ്മാനങ്ങളൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ് 

മനാമ: അ​ടു​ത്ത 15 ആ​ഴ്​​ച ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​രം. മാ​ർ​ച്ച്​ 25 മു​ത​ൽ ജൂ​ലൈ ഏ​ഴു​ വ​രെ അ​ഞ്ചു​ ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ന​റു​ക്കെ​ടു​പ്പി​ലേ​ക്ക്​ ഒ​രു ഇ-​റാ​ഫി​ൾ ല​ഭി​ക്കും. ഒാ​രോ അ​ഞ്ചു​ ദീ​നാ​റി​നും ന​റു​ക്കെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

‘ഷോ​പ്​ ബി​ഗ്, വി​ൻ ബി​ഗ്​’ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ ആ​കെ 1,75,000 ദീ​നാ​റി​െൻറ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ളാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ 100 ദീ​നാ​ർ മു​ത​ൽ 10 ദീ​നാ​ർ വ​രെ​യു​ള്ള ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭി​ക്കും. ര​ണ്ടാ​ഴ്​​ച​യി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ന​റു​ക്കെു​പ്പി​ൽ 400 വി​ജ​യി​ക​ളെ വീ​ത​മാ​ണ്​ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന​ത്.ഇ​തോ​ടൊ​പ്പം, ലു​ലു അ​ഹ്​​ല​ൻ റ​മ​ദാ​ൻ ഒാ​ഫ​റു​ക​ളും തു​ട​രു​ന്നു​ണ്ട്.