bahrainvartha-official-logo
Search
Close this search box.

സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി

bharatbandh1

ന്യൂഡൽഹി: കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ ആറുമുതല്‍ ആരംഭിച്ചു. വൈകീട്ട് ആറുവരെയാണ് കർഷകർ ബന്ദ് നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ഥിച്ചു. ഭാരത് ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കും. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. ബന്ദിന്റെ ഭാഗമായി റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് ഒപ്പം അണിചേരുമെന്നും സംഘടനാനേതാക്കള്‍ അറിയിച്ചു.
ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം പ്രതിഷേധം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!