ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: 24 മണിക്കൂറിനിടെ 62714 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

full

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 62714 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബര്‍ 16-നാണ് ഇതിന് മുമ്പ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ 16-ന് 63,371 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 312 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.
മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 4,86,310 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.13 കോടി പേര്‍ ഇതിനോടകം രോഗമുക്തി നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!