മനാമ: രണ്ട് സാമ്പത്തിക വർഷങ്ങളിലെ (2021-2022) സ്റ്റേറ്റ് ബജറ്റിന്റെ വിശദാംശങ്ങൾ ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പുറത്തിറക്കി.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ 2021, 2022 സാമ്പത്തിക വർഷങ്ങളിലെ പൊതു സംസ്ഥാന ബജറ്റിന് അംഗീകാരം നൽകുകയും നിയമം 9/2021 പാസ്സാക്കുകയും ചെയ്തിരുന്നു. ഈ നിയമം പാർലമെന്റിലെ രണ്ട് സഭകളും ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പദ്ധതി ചെലവുകൾ, മുനിസിപ്പാലിറ്റികളുടെയും ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെയും വരുമാനം, ചെലവുകൾ എന്നിവയ്‌ക്ക് പുറമേ, മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും മൊത്തത്തിലുള്ള വരുമാനവും അവയുടെ ആവർത്തിച്ചുള്ള ചെലവുകളും സംസ്ഥാന ബജറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2021-2022 സാമ്പത്തിക വർഷത്തിലേക്ക് കണക്കാക്കിയ ആകെ വരുമാന തുക നാനൂറ്റി എൺപത്തിയാറു കോടി മുപ്പതു ലക്ഷത്തി പന്ത്രണ്ടായിരം ദിനാർ ആണ്. 2021 ൽ ഇരുനൂറ്റി നാൽപതു കോടി അന്പത്തിയെട്ടു ലക്ഷത്തി എണ്പത്തിയൊന്നായിരം ദിനാറും,
2022 ൽ നാല്പത്തിയഞ്ചു കോടി എഴുപത്തിയൊന്നു ലക്ഷത്തി മുപ്പത്തിയൊന്നായിരം ദിനാറും ആണ് പ്രതീക്ഷിക്കുന്നത്.
എഴുനൂറ്റി പതിനെട്ടു കോടി 24 ലക്ഷത്തി ഇരുപത്തി അയ്യായിരം ദിനാർ ആണ് 2021-2022 രണ്ട് സാമ്പത്തിക വർഷങ്ങളിലേക്കു ബജറ്റിൽ ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.
മന്ത്രാലയം സൂചിപ്പിച്ച വിശദാംശങ്ങൾ അനുസരിച്ച്, 2021, 2022 സാമ്പത്തിക വർഷങ്ങളിലെ സംസ്ഥാന ബജറ്റിലെ കമ്മി പ്രതീക്ഷിക്കുന്നത് 231 കോടി 94 ലക്ഷത്തി പതിമൂവായിരം ദിനറാണ്.