bahrainvartha-official-logo
Search
Close this search box.

ബ്രിട്ടനും ബഹ്‌റൈനും സംയുക്ത കർമ്മപദ്ധതിയിൽ ഒപ്പുവച്ചു

5.1-1

മനാമ: ബഹ്‌റൈൻ-യുകെ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തെത്തിയ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക വിദേശ, കോമൺ‌വെൽത്ത്, ഡവലപ്‌മെൻ്റിലെ മന്ത്രി ജെയിംസ് ക്ലെവർലിയുമായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തിഫ് ബിൻ റാഷിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തെയും വിവിധ മേഖലകളിലെ വളർച്ചയെയും അൽ സയാനി പ്രശംസിച്ചു. സമാന താത്പര്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ഉഭയകക്ഷി സഹകരണവും ഏകോപനവും ഉള്ളതായും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യം നേരിടുന്ന എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും കൂടിയാലോചനയും ഏകോപനവും തുടരേണ്ടതിന്റെ ആവശ്യകതയും, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ബഹ്‌റൈൻ-യുകെ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് നടത്തുന്ന അശ്രാന്ത പരിശ്രമവും സയാനി എടുത്തുപറഞ്ഞു.

ബഹ്‌റൈൻ സന്ദർശിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ക്ലെവർലി വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വികാസത്തെ പ്രശംസിച്ചു.

ബഹ്‌റൈനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ താത്പര്യം എടുത്തുപറഞ്ഞ അദ്ദേഹം ബഹ്‌റൈന് പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു.

വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും അവ വികസിപ്പിക്കാനുള്ള വഴികളും മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

ബഹ്‌റൈൻ-യുകെ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ 13-ാമത് യോഗത്തിൽ ഇരു മന്ത്രിമാരും അധ്യക്ഷത വഹിച്ചു. സുരക്ഷ, ബഹുമുഖ, വ്യാപാര സഹകരണം, മറ്റ് വിഷയങ്ങൾ എന്നിവ അവലോകനം ചെയ്യുകയും സംയുക്ത കർമ്മ പദ്ധതിയിൽ ഒപ്പുവെക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!