മുഹറഖ് മലയാളി സമാജം ക്രിക്കറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

മുഹറഖ് മലയാളി സമാജം സ്പോർട്സ് വിംഗ് സ്മാർട്ട് ക്രിക്കറ്റ് ക്ലബുമായി സഹകരിച്ച് മാർച്ച് അവസാന വാരം മുതൽ കൗണ്ടി ക്രിക്കറ്റ ടൂർണമെന്റ് സംഘടിപ്പിക്കുന്നു,കെസി എ ഇൻഡോർ ഗ്രൗണ്ടിൽ ആണു മൽസരങൾ അരങേറുക, എം എം എസ്‌ ക്രിക്കറ്റ് ഫെസ്റ്റിവൽ എന്ന പേരിലാണ്‌ ടൂർണമെന്റ്,

ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും, ഇതാദ്യമായാണു മുഹറഖ് മലയാളി സമാജം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്, ഇത് സംബന്ധിച്ച് നടന്ന ആലോചനയോഗത്തിൽ എം എം എസ്‌ പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി സുജ ആനന്ദ്, ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്,ജോയ്ന്റ് സെക്രട്ടറി അനീഷ് കുമാർ, സജീവൻ വടകര സ്പോർട്സ് വിംഗ് കൺവീനർ ബിജിൻ ബിജിലേഷ് ,അമീർ സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. അമീർ സലാഹുദ്ദീനെ ടൂർണമെന്റ് കോർഡിനേറ്റർ ആയി തെരെഞ്ഞെടുത്തു.

കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക: അമീർ സലാഹുദീൻ 33738560, ഷബീർ 39302205, ബിജിൻ ബിജിലേഷ് 33796203