മനാമ: അവധിക്ക് നാട്ടിൽ പോയ , മലപ്പുറം ,വളാഞ്ചേരി , കഞ്ഞിപ്പുര സ്വദേശി , പല്ലികാട്ടിൽ മുഹമ്മദ് മീരാൻ (60) ഹൃദയ സ്തംഭനം മൂലം നാട്ടിൽ നിര്യാതനായി. 35 വർഷമായി ബഹ്‌റൈനിലുള്ള അദ്ദേഹം ഹമദ് ടൗണിൽ കോൺട്രാക്റ്റിംഗ് കമ്പനി നടത്തി വരികയായിരുന്നു. ബഹ്റൈനിലെ സാമൂഹ്യ സംഘടനകളിൽ സജീവ സാന്നിധ്യ്യമായിരുന്നു. യഹ്‌യ , ഫൈസൽ, നവാഫ് (ബഹ്‌റൈൻ), സനിയ എന്നിവർ മക്കളാണ്. കബറടക്കം നാളെ (ബുധൻ) രാവിലെ 9.30 മണിക്ക് കഞ്ഞിപ്പുര കരിപ്പോൾ കബർസ്ഥാനിൽ നടക്കും.